കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് പഠിച്ചു, അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം ആർഎസ്എസിനുള്ള കേരളത്തിന്റെ മറുപടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുൽ ഗാന്ധി. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ മലയാളികള്‍ നടത്തിയ ശ്രമങ്ങള്‍ ആര്‍.എസ്.എസിനുള്ള കേരളത്തിന്റെ മറുപടിയാണെന്നും, അബ്ദുല്‍ റഹീമിനായി മലയാളികള്‍ ജാതി-മത ഭേദമന്യേ ഒരുമിച്ച് നിന്നുവെന്നും കോഴിക്കോട് ബീച്ചില്‍ നടന്ന യു.ഡി.എഫ് മഹാറാലിയില്‍ വെച്ച് രാഹുല്‍ പറഞ്ഞു.

ALSO READ: ശൈലജ ടീച്ചർക്ക് എതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണം: പി കെ ശ്രീമതി ടീച്ചർ

‘ചുരുങ്ങിയ ദിവസം കൊണ്ടാണ് 34 കോടി രൂപ സ്വരൂപിക്കുക എന്ന ലക്ഷ്യത്തിലേക്ക് മലയാളികള്‍ എത്തിയത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമല്ല, തച്ചുടക്കാന്‍ കഴിയാത്ത സംസ്‌കാരമാണ്‌. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ചു’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ALSO READ: 14000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെസ്ല; കാരണം വ്യക്തമാക്കി ഇലോണ്‍ മസ്‌ക്

അതേസമയം, കേരളത്തിന്റെ സംസ്‌കാരം സമീപ കാലത്ത് ഉണ്ടായതല്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ജന്മം നല്‍കിയ നാട്ടില്‍ നിന്ന് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ഒരാളെയും നാടുകടത്താന്‍ ഇന്ത്യാ സഖ്യം സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News