കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കണം; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം

കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ജാതി സര്‍വ്വെ എന്നീ വിഷയങ്ങളായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്. കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന് യോഗത്തിന് ശേഷം രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Also Read :  പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

നാല് മണിക്കൂറോളം ജാതി സെന്‍സസ് ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Also Read :  ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം

ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസിന് ശേഷം വലിയ വികസനം ഉണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്‌നമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ല ജാതി സെന്‍സസ് നടത്തുന്നതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രവർത്തകസമിതി ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് ജാതി സെൻസസ് നടത്താനുള്ള ശേഷിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ തീരുമാനമാണ് തങ്ങളെടുത്തിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News