ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാങോങ് തടാകത്തിലേക്കാണ് രാഹുല്‍ ബൈക്കില്‍ യാത്ര നടത്തിയത്. യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും ചിത്രം പങ്കുവച്ചിട്ടുണ്ട്.

also read; സെപ്റ്റംബറോടെ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

‘അച്ഛന്‍ പറഞ്ഞിരുന്ന, ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായ പാങോങ് ലേക്കിലേക്കുള്ള യാത്രക്കിടെ’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ കുറിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധിയുടെ ജന്‍മവാര്‍ഷിക ദിനമായ നാളെ രാഹുല്‍ ഗാന്ധി പാങോങ് ലേക്കില്‍ പൂജകള്‍ നടത്തും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here