രാഹുൽ ​ഗാന്ധി ശനിയാ‍ഴ്ച കേരളത്തില്‍ എത്തും, വയനാട് മണ്ഡലത്തില്‍ രണ്ട് ദിവസം

രാഹുല്‍ ഗാന്ധി എംപി സ്വന്തം മണ്ഡലമായി വയനാട്ടില്‍ ഇന്നെത്തും. എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്.  ഇന്ന് ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി.

ALSO READ: ആവേശം വാനോളം, പുന്നമടക്കായലിൽ ഇന്ന്‌ നെഹ്‌റുട്രോഫി ജലമേള; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കൽപ്പറ്റയിൽ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും.

ALSO READ: മണിപ്പൂർ സംഘർഷം: അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കുക്കി എംഎൽഎമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News