രാഹുല്‍ ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദ പടമലയില്‍ അജീഷിന്റെയും പാക്കത്ത് പോളിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. കഴിഞ്ഞ ഡിസംബറില്‍ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന്റെ കുടുംബത്തെയും കാണുമെന്നാണ് വിവരം. ഉച്ചക്ക് കല്‍പ്പറ്റയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്ത് മടങ്ങും.

ALSO READ:സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം

അതേസമയം വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ങ്ങളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ALSO READ:കര്‍ഷക സമരം ആറാം ദിനത്തിലേക്ക്; കേന്ദ്രവുമായി ഇന്ന് നാലാംവട്ട ചര്‍ച്ച

പുല്‍പ്പള്ളിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്. എം എല്‍ എമാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചതിലും മൃതദേഹം തടഞ്ഞതിലുമാണ് കേസ്. അതേസമയം പുല്‍പ്പള്ളിയിലെ ആശ്രമക്കൊല്ലിയില്‍ കടുവ പശുക്കിടാവിനെ കൊന്നു. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News