അപകീർത്തിക്കേസ് റദ്ദാക്കണം; രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

മോദി പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും.സൂറത്ത് സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക.

കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽഗാന്ധി സെഷൻസ് കോടതിയെ സമീപിച്ചത് . ജസ്റ്റിസ് ആർ പി മൊഗേരയുടെ ബെഞ്ചാണ് ഹ‍ർജി പരിഗണിക്കുക.നേരത്തെ ജസ്റ്റിസ് ആർ പി മൊഗേരയുടെ ബെഞ്ചാണ് വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ തള്ളിയത്.

also read:മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവേ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് നൽകും

ഗുജറാത്ത് സർക്കാരിലെ മുൻ മന്ത്രിയായ പൂർണേഷ് മോദിയായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. 2019 ഏപ്രിൽ 13 ന് കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമായിരുന്നു കേസിനാധാരം. “എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പൊതു നാമം?” വന്നത് എന്നായിരുന്നു രാഹുലിന്റ പരാമർശം.

also read: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നോഅ ലൈൽസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News