
കഴിഞ്ഞ ദിവസം അതായത് ഞായറാഴ്ചയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആ പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ചയാണ് അതിന്റെ ആരംഭം… മറ്റൊന്നുമല്ല ‘ദ വൈറ്റ് ടീ ഷര്‍ട്ട് മൂവ്‌മെന്റ്’. ബിഹാറിലെ യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ നീക്കം. ഇന്ന് ബെഗുസാരൈ ജില്ലയില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പാണ് സമൂഹമാധ്യമത്തിലൂടെ പുതിയ തീരുമാനത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അറിയിച്ചത്.
വീഡിയോയില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ഈ സന്ദേശം ബിഹാറില്‍ താമസിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്. ഏപ്രില്‍ ഏഴിന് ഞാന്‍ ബെഗുസാരൈ സന്ദര്‍ശിക്കും. നിങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് ഞാന്‍ നടക്കും. ഒപ്പം പണപ്പെരുപ്പം, തൊഴില്ലില്ലായ്മ, സ്വകാര്യവത്കരണം… അങ്ങനെ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും കുറിച്ച് ശബ്ദം ഉയര്‍ത്തും.’
വൈറ്റ് ടി ഷര്‍ട്ട് മൂവ്‌മെന്റിന്റെ ഭാഗമായി കുടിയേറ്റം അവസാനിപ്പിക്കുക, ജോലി നല്‍കുക എന്ന പേരിലുള്ള ഒരു യാത്രയിലൂടെ ബിഹാറിലെ യുവജനങ്ങളുടെ പോരാട്ടങ്ങളും കഷ്ടപ്പാടുകളും പുറത്തുകൊണ്ടുവരാമെന്നാണ് രാഹുല്‍ പറയുന്നത്. യുവാക്കളോട് അവരുടെ ശക്തി കാട്ടണമെന്നും രാഹുല്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് എംപിയുടെ സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഈ സന്ദര്‍ശനം കോണ്‍ഗ്രസിന് മറ്റൊരു വമ്പന്‍ പരാജയം സമ്മാനിക്കുമെന്നാണ് ബിജെപിയുടെ പരിഹാസം. ഛത്തിസ്ഗഡ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി എന്നിവ ഉദാഹരണങ്ങളാണെന്നും ബിജെപി പറയുന്നുണ്ട്. വൈറ്റ് ടി ഷര്‍ട്ട് ക്യാമ്പയിന്‍ വെബ്‌സൈറ്റില്‍ പറയുന്നത് വൈറ്റ് ടീ ഷര്‍ട്ട് ഒരു തുണി കഷ്ണല്ല, ദയ, ഐക്യം, അഹിംസ, തുല്യത, പുരോഗതി എന്നിവയെയാണ് സൂചിപ്പിക്കുന്നതെന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here