‘കൈരളിയുടെ ക്ലാസ് വേണ്ട’; മാധ്യമപ്രവർത്തകനോട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആക്രോശം

കൈരളി ന്യൂസ് മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷന്റെ ആക്രോശം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടയിലാണ് കൈരളി ന്യൂസ് മാധ്യമ പ്രവർത്തകൻ വി എസ് അനുരാഗിന് നേരെ പ്രകോപിതനായത്. നിങ്ങളല്ലേ പൊലീസിനെ ആക്രമിച്ചത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കൈരളിയുടെ ക്ലാസ് വേണ്ട എന്നായിരുന്നു മറുപടി.  വി എസ് അനുരാഗിന് നേരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൈയേറ്റ ശ്രമവും ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys