രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍; വിധി ഉടന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ‘മറ്റു പ്രതികളെ കണ്ടെത്തേണ്ടത് ഇയാളുടെ മൊഴി പ്രകാരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.വിധി ഉടന്‍

ALSO READ ;നിജ്ജാറിന്റെ കൊലയ്ക്ക് തിരിച്ചടിക്കും; റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് ഭീഷണിയുമായി പന്നു

യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. 22 വരെയാണ് രാഹുലിന്റെ റിമാന്‍ഡ് കാലാവധി. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel