സ്വന്തം സ്ഥാനാർഥിക്ക് രാഹുൽ കൊടുക്കുന്ന മൂന്നാമത്തെ പണി

UDF Nilambur

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിടികൂടിയ ​ദുർഭൂതമാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാതി രാത്രി അൻവറിനെ പോയികണ്ട് ആദ്യ പണി സ്വന്തം സ്ഥാനാർഥിക്ക് വാങ്ങി കൊടുത്ത രാഹുൽ. ഇന്നലെ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ നേരെ ചാടിക്കയറി മൂന്നാമത്തെ പ്രശ്നമാണ് കോൺ​ഗ്രസിന്റെ സ്ഥാനാർഥിക്ക് രാഹുൽ വാങ്ങി നൽകിയിരിക്കുന്നത്.

ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നടത്തിയ റോഡ് ഷോയെ പറ്റി രാഷ്ട്രീയ നിരീക്ഷകനായ പ്രേം കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പ്

ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസുകാർ പറയുന്നത് ശ്രദ്ധിക്കാം നമുക്ക്.
മാത്യു കുഴൽനാടൻ പറയുന്നു:
‘ഇന്നലെ രാത്രി ഞാനും വിഷ്ണുനാഥും സണ്ണി ജോസഫും കൂടി വരുന്ന കാർ, ഇതേ പോലെ നിർത്തി പരിശോധിച്ചു.’
അപ്പോൾ വിഷ്ണു സോഫ്റ്റായി പറഞ്ഞു:
‘കെപിസിസി പ്രസിഡന്റാണ് കേട്ടോ’
അപ്പോൾ കെപിസിസി പ്രസിഡന്റ് പറഞ്ഞു:
‘വേണ്ട, വേണ്ട; ലെറ്റ് ദം ഡു ദേർ ഡ്യൂട്ടി.’
അതായത്, മൂന്ന് സീനിയർ എംഎൽഎമാരുണ്ടായിട്ടും അതിലൊരാൾ പിസിസി പ്രസിഡന്റായിട്ടും യാതൊരു കുഴപ്പവുമില്ല, പരാതിയുമില്ല.
വേറൊന്നു കൂടി പറയുന്നുണ്ട് കുഴൽനാടൻ.
‘അങ്ങനെ വേണ്ടാതെ ചൂടാവുന്ന ആളല്ലേയല്ല ഷാഫി പറമ്പിൽ.’
അതെന്താ മാത്യുസാറേ അങ്ങനൊരു ടോക്ക്?
രാഹുലിനെ തവിട് കൊടുക്കാതെ വാങ്ങിയതാണോ?
നോക്കൂ…സ്ഥാനാർത്ഥിക്കിട്ട് രാഹുൽ പണിയുന്ന മൂന്നാമത്തെ പണിയാണിത്.
പാവം ഷൗക്കത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News