രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കുമോ? വിധി ഇന്ന്

rahul mamkoottathil

ബംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

ഫെബ്രുവരി 17-ന് പ്രതി പരാതിക്കാരിയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതായി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പ്രോസിക്യൂഷൻ മുന്നോട്ട് പോയത്.

ALSO READ : കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്നു ; എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഉറച്ച് ഹൈക്കമാൻഡ്

അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് നേരത്തെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഈ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹർജി സമർപ്പിച്ചത്. അതേസമയം, തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.

ENGLISH SUMMARY : A local court is set to deliver its verdict today on a petition filed by the prosecution seeking to cancel the anticipatory bail granted to Rahul Mamkootathil

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News