കേരളത്തില്‍ നിപ ബാധിച്ചവരെല്ലാം മരിച്ചുവെന്ന വ്യാജ പ്രചാരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

rahul-mamkootathil-nipah

നിപയില്‍ വ്യാജ പ്രചാരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തില്‍ നിപ ആര്‍ക്കെല്ലാം ബാധിച്ചോ അവരെല്ലാം മരിച്ചുവെന്ന പെരുംനുണയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്. കേരളത്തില്‍ ഉണ്ടായ രണ്ട് ആരോഗ്യ അടിയന്തരവസ്ഥകളാണ് നിപയും കൊവിഡും. ഒരു രോഗം വന്ന് മുഴുവന്‍ പേരും മരിക്കുന്നതാണോ സര്‍ക്കാരിന്റെ നേട്ടമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

വസ്തുതകളെല്ലാം മറച്ചുവെച്ചാണ് രാഹുലിന്റെ വ്യാജ പ്രചാരണം. 2018 മേയിലാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തതും അന്നായിരുന്നു. കോഴിക്കോട്ടും മലപ്പുറത്തുമായിരുന്നു അന്ന് നിപ പ്രധാനമായും ബാധിച്ചത്.

Read Also: മന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും കേരളത്തിന്റെ പൊതുജനാരോഗ്യ സമ്പ്രദായത്തെ തകര്‍ക്കാനും നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

വൈറസ് ബാധിച്ച മെഡിക്കല്‍ കോളേജിലെ നഴ്സ് കൂടിയായ അജന്യയും രൂപേഷ് എന്ന യുവാവും 2018ല്‍ രോഗ വിമുക്തരായവരാണ്. 2019ല്‍ വീണ്ടും കൊച്ചിയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തു. 23 വയസുള്ള ഒരു വിദ്യാര്‍ത്ഥിയ്ക്കാണ് രോഗം ബാധിച്ചത്. ആ കേസിനെയും സധൈര്യം നേരിടാന്‍ സംസ്ഥാനത്തിനായി. തുടര്‍ന്ന് ആ വിദ്യാര്‍ഥിയും ജീവിതത്തിലേക്ക് തിരിച്ചെത്തി. പിന്നീട് ക‍ഴിഞ്ഞ മെയ് മാസം മലപ്പുറത്ത് നിപ റിപ്പോര്‍ട്ട് ചെയ്തു. 42 വയസുള്ള സ്ത്രീയെയാണ് വൈറസ് ബാധിച്ചത്, അവരും രോഗം മാറി ജീവിതത്തിലേക്ക് തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News