ലൈംഗിക പീഡനകേസില്‍ പ്രതിയായ രാഹുല്‍ നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ ? തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ്

Rahul Mamkootathil interview controversy

ലൈംഗിക പീഡനകേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ്. അനിശ്ചിതത്വം തുടരുന്നതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തി. അന്തിമ തീരുമാനം ഉടന്‍ വേണമെന്ന് നേതാക്കള്‍. രാഹുലിന്റെ സസ്പെന്‍ഷന്‍ സ്പീക്കറെ അറിയിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന തുടരുന്നു.

ലൈംഗിക പീഡനകേസില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടും, ഇക്കാര്യം ഇതുവരെ പ്രതിപക്ഷ കക്ഷിനേതാവ് സ്പീക്കറെ രേഖാമൂലം അറിയിച്ചിട്ടില്ല. ഈ വരുന്ന 15നാണ് നിയസഭാ സമ്മേളനം ചേരുന്നത്. കാര്യങ്ങള്‍ വൈകി. എന്തുകൊണ്ടു ഇക്കാര്യത്തില്‍ അനിശ്ചിതത്വമെന്നാണ് ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസിനോട് ചോദിക്കുന്നത്. രാഹുല്‍ വിഷയം അടഞ്ഞ അധ്യായം എന്നു പറയുന്നതല്ലാതെ മറ്റൊന്നും പ്രതിപക്ഷനേതാവ് വിഡി.സതീശന്‍ പറയുന്നുമില്ല.

Also Read ; മാങ്കൂട്ടത്തിലിന് വേണ്ടി തിരുവനന്തപുരത്തെത്തി മൊഴി നല്‍കിയ ജീന ആര് ? രാപ്പകലോളം തെരഞ്ഞിട്ടും കണ്ടെത്താനാകാതെ യൂത്ത്‌കോണ്‍ഗ്രസ്

എന്നാല്‍ രാഹുല്‍ സഭയില്‍ വരുന്നത് സ്വന്തം നിലയ്ക്ക് തീരുമാനിക്കട്ടെ എന്ന നിലപാടാണ് ഒരുവിഭാഗം നേതാക്കള്‍ക്കുള്ളത്. പലര്‍ക്കും പരസ്പരവിരുദ്ധമായ മറുപടികള്‍.

വിവാദങ്ങളിലും നടപടിയില്‍ തരുമാനം വൈകുന്നതിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. രാഹുല്‍ സഭാ സമ്മേളനത്തില്‍ എത്തിയാല്‍ ഭരണപക്ഷം അത് വലിയ രാഷ്ട്രീയആയുധമാക്കും. അതിനാല്‍ ഷാഫി-രാഹുല്‍ സമ്മര്‍ദത്തിന് പാര്‍ട്ടി വഴങ്ങരുതെന്നാണ് ഭൂരിക്ഷം നേതാക്കളുടെയും അഭിപ്രായം. പക്ഷെ ഇക്കാര്യം പരസ്യമായി പറഞ്ഞാല്‍ പവര്‍ ഗ്രൂപ്പിന്റെ സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന ഭയവും നേതാക്കളെ അലട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News