അന്നം മുടക്കുന്ന നിലപാടിൽ യുഡിഎഫ് സർക്കാർ ഉറച്ചുനിൽക്കുകയാണ്.ആശുപത്രികളിൽ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നത് എന്തു വിലകൊടുത്തും തടയുമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിലപാട്. രാഷ്ട്രീയ പാർട്ടികൾ അല്ല ഭക്ഷണ വിതരണം നടത്തേണ്ടതെന്നും യുഡിഎഫ് സർക്കാരിൻറെ നയമിതാണെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുകയാണ്.
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ ആദ്യം രംഗത്തെത്തിയ ബലാത്സംഗക്കേസ് പ്രതിയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ജനം തള്ളിയിരുന്നു. ലൈംഗികരോപണ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വാർത്തയടങ്ങിയ പത്രത്തിൽ പൊതിഞ്ഞ ചോർ ആശുപത്രിയിൽ വിതരണം ചെയ്തതും കാലത്തിന്റെ കാവ്യനീതിയാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ ഒരിക്കൽ അഭിനന്ദിച്ച ജി സുധാകരൻ വലതു പാളയത്തിൽ എത്തിയപ്പോൾ നിലപാട് മാറ്റുകയായിരുന്നു.
എന്നാൽ കോവിഡ് കാലത്തടക്കം ഡിവൈഎഫ്ഐ നടത്തിയ പൊതിച്ചോർ വിതരണത്തെ അഭിനന്ദിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിവൈഎഫ്ഐ മാതൃകയാക്കണമെന്നാണ് യൂത്ത് കോൺഗ്രസുകാരോട് ആവശ്യപ്പെട്ടത്. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയ കലർത്തുന്നവർക്കുള്ള മറുപടിയായി ഇനിയും പൊതിച്ചോറ് വിതരണം തുടരുമെന്നാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

