
21 വയസുള്ള ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ് ഐ ടിയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെ പ്രതിയായ രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടികാട്ടിയാണ് എസ് ഐ ടി പുതിയ ഹർജി നൽകിയത്. 2023ല്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ച് പീഡനം നടന്നു എന്നാണ് യുവതി നൽകിയ പരാതിയിലെ ആരോപണം.
നേരത്തെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ വാട്ട്സാപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹർജി സമർപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

