കായികക്ഷമത തെളിയിച്ചാലും രാഹുലിനെ ഏഷ്യാ കപ്പ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുത്; രവി ശാസ്ത്രി

ഐ പി എല്ലിനിടെ പരുക്കേറ്റ കെ എല്‍ രാഹുൽ തിരികെ വന്ന് കായികക്ഷമത തെളിയിച്ചാലും ഏഷ്യാ കപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരുക്ക് മാറി തിരിച്ചെത്തുന്ന ഒരു കളിക്കാരനെ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ആ കളിക്കാരനോട് പോലും ചെയ്യുന്ന ദ്രോഹമായിരിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു.

also read:ക്രൂരമായ റാഗിങ്ങ്, വിദ്യാര്‍ത്ഥി  മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

പ്രത്യേകിച്ച് രാഹുല്‍ 50 ഓവര്‍ വിക്കറ്റ് കീപ്പറായും നില്‍ക്കേണ്ടതുണ്ട്. പരുക്ക് മാറി തിരിച്ചെത്തുന്ന രാഹുല്‍ ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ രാഹുല്‍ തിരിച്ചെത്തിയാലും പ്ലേയിംഗ് ഇലവനിലെ സ്വാഭാവിക ചോയ്സായിരിക്കില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ യുവതാരം തിലക് വര്‍മയുടെ പ്രകടനം ശരിക്കും മതിപ്പുളവാക്കിയെന്നും തിലകിനെ നാലാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണെന്നുമാണ് ശാസ്ത്രി പറഞ്ഞത്. ഒരു ഇടം കൈയനെന്ന നിലയില്‍ തിലകിന് മധ്യനിരയില്‍ നിര്‍ണായക റോളുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

also read:ചലച്ചിത്ര അവാര്‍ഡ് വിവാദം; തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളി

പരിക്കേറ്റ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രാഹുലും ശ്രേയസും ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News