മൈസൂരുവിലെ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടില്‍ റെയ്ഡ്; മരത്തിന്റെ മുകളില്‍ ഒരു കോടി രൂപ

മൈസൂരുവിലെ കോണ്‍ഗ്രസ് നേതാവ് അശോക് കുമാര്‍ റായിയുടെ സഹോദരന്‍ സുബ്രഹ്‌മണ്യ റായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്തു.

സുബ്രഹ്‌മണ്യ റായിയുടെ വീടിനു സമീപത്തെ മരത്തിന് മുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മരത്തിന്റെ മുകളില്‍ കെട്ടുകളാക്കി വച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നു.

പുത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അശോക് കുമാര്‍. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയതിന് പിന്നാലെ 110 കോടി രൂപയിലധികം കള്ളപ്പണം പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News