ട്രെയിനിലാണോ യാത്ര; ഈ ആപ്പിലൊരൊറ്റ ക്ലിക്ക് മതി; വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇരട്ടുട്ടടി പോലെ ഇന്നു മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ധിച്ചിരിക്കുകയാണ്. വന്ദേഭാരതിന് ഉള്‍പ്പെടെ ഇക്കാര്യം ബാധകമാണ്. റെയില്‍വേ ഇതിനിടയില്‍ ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് എല്ലാ വിവരങ്ങളും കൈമാറാനാണ് ഈ ആപ്പ് എന്നാണ് പറയുന്നത്. അതായത് എല്ലാ സേവനങ്ങളും ഇതില്‍ ഉണ്ടാവും. മഴയും കാറ്റുമൊക്കെ വന്നാല്‍ മരംവീണ് ട്രെയിന്‍യാത്ര താമസിക്കുന്നത് ഈ മണ്‍സൂണ്‍ കാലത്ത് പതിവ് കാഴ്ചയാണ്. അതിനാല്‍ ഈ ആപ്പ് ഈ സമയം തന്നെ പുറത്തിറങ്ങിയത് യാത്രക്കാര്‍ക്ക് ഒരു ആശ്വാസമാണെന്ന് പറയാം.

ALSO READ: ഇഷ്ടക്കാരനെ പ്രസിഡന്റായി വാഴിച്ചതോടെ എതിര്‍പ്പെല്ലാം പമ്പകടന്നു; സിറിയയ്‌ക്കെതിരായ ഉപരോധം പിന്‍വലിച്ച് അമേരിക്ക

റെയില്‍ വണ്‍ സൂപ്പര്‍ ആപ്പിലാണ് ഒറ്റ ക്ലിക്കില്‍ എല്ലാ സേവനങ്ങളും ലഭ്യമാകുക. ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, ട്രെയിന്‍ ട്രാക്കിങ് അങ്ങനെ തുടങ്ങി ഭക്ഷണം, കോച്ചിന്റെ സ്ഥാനം എല്ലാം ഈ ആപ്പിലൂടെ അറിയാം. ഇതോടെ പല ആപ്പുകള്‍ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് ഇനി ആ ബുദ്ധിമുട്ടില്ലെന്ന് സാരം. പല ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ചിരിന്നവര്‍ക്ക് വലിയ ഉപകാരമാകും ഈ ആപ്പ്.

ALSO READ:

ലളിതവും വ്യക്തവുമായ ഇന്റര്‍ഫേസിലൂടെ മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്ഫോമുകളിലും ലഭിക്കും. ഒറ്റ സൈന്‍ ഓണ്‍ സൗകര്യമാണിതിന് സജ്ജീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്ത് നിലവിലെ റെയില്‍കണക്ട് അല്ലെങ്കില്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
ലളിതമായ സംഖ്യാ എംപിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാം. പുതിയ ഉപയോക്താക്കള്‍ക്ക് വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം മതി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News