കോച്ചുകള്‍ വര്‍ധിപ്പിച്ചും സര്‍വീസുകള്‍ റദ്ദാക്കിയും റെയില്‍വേ

ക്രിസ്മസ് പുതുവത്സാരോഘാഷങ്ങളുമായി ബന്ധപ്പെട്ട് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് ദക്ഷിണ റെയില്‍വേ. കോയമ്പത്തൂര്‍ ജംഗ്ഷന്‍ – മംഗളുരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (നമ്പര്‍ 22610) ഒരു ചെയര്‍കാര്‍ കോച്ച് അധികമായി ഉള്‍പ്പെടുത്തി. ഡിസംബര്‍ 23, 24 തീയതികളില്‍ കോയമ്പത്തൂര്‍ ജംഗ്ഷനില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനാണിത്. പുറമേ മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന മംഗളുരു സെന്‍ട്രല്‍ കോയമ്പത്തൂര്‍ ജംഗ്ഷന്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനും അധികമായി ഒരു ചെയര്‍കാര്‍ കോച്ച് അനുവദിച്ചു. യാത്രക്കാരുടെ തിരക്കു വര്‍ധിച്ചത് കണക്കിലെടുത്താണ് തീരുമാനം.

ALSO READ: കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍-2022 പ്രഖ്യാപിച്ചു

കൂടാതെ ഡിസംബര്‍ 22ന് രാവിലെ ആറു മണിക്ക് പാലക്കാട് ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന പാലക്കാട് ജംഗ്ഷന്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസിന്റെ(റിസര്‍വ്‌ചെയ്യാത്ത, നമ്പര്‍ 16731) യാത്ര തിരുനെല്‍വേലി വരെ ചുരുക്കി. തിരുനെല്‍വേലി – തിരുച്ചെന്തൂര്‍ സര്‍വീസ് റദ്ദ്‌ചെയ്തു. ഇതേദിവസം ഉച്ചയ്ക്ക് 12.20ന് തിരുച്ചെന്തൂരില്‍ നിന്നും യാത്ര ആരംഭിക്കുന്ന തിരുച്ചെന്തൂര്‍ – പാലക്കാട് ജംഗ്ഷന്‍ എക്‌സ്പ്രസ് (റിസര്‍വ്‌ചെയ്യാത്ത, നമ്പര്‍ 16732) തിരുച്ചെന്തൂരിനും തിരുനെല്‍വേലിക്കും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി. ഉച്ചയ്ക്ക് 1.30ന് തിരുനെല്‍വേലിയില്‍ നിന്നും കൃത്യസമയത്ത് യാത്ര ആരംഭിക്കും. മധുരയില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News