
തിരുവനന്തപുരം: ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുന്ന അഞ്ച് ട്രെയിനുകൾ വൈകിയോടിക്കൊണ്ടിരിക്കുന്നു. പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ഒരു മണിക്കൂറും മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒരു മണിക്കൂറും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മൂന്ന് മണിക്കൂറാണ് വൈകി ഓടുന്നത്. കഴിഞ്ഞ ദിവസവും ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. മുംബൈ – തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് നാല് മണിക്കൂർ വൈകിയാണ് ഓടുന്നത്.
ബെംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് നിലവിൽ 45 മിനിട്ട് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. എസ്എംവിടി ബെംഗളുരൂ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഫെയർ എക്സ്പ്രസ് ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതായാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്.
News Summary- Five trains arriving in Thiruvananthapuram are running late this morning

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

