കെ റെയില്‍ റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ റെയില്‍വേയുടെ നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് വീണ്ടും റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. കാസര്‍ഗോഡ് തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട റെയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ കെ -റെയില്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയിരുന്നു.

അലൈന്‍മെന്റിലുള്ള റെയില്‍വേ ഭൂമിയുടെയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസുകളുടെയും വിശദ രൂപരേഖ സമര്‍പ്പിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ഇത്. വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ഗതിശക്തി വിഭാഗം ഡയറക്ടര്‍ എഫ് എ അഹമ്മദ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോട് നിര്‍ദേശിച്ചു.

Also Read : പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 189.6 കിലോമീറ്ററില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമി സില്‍വര്‍ ലൈനിനുവേണ്ടി ഏറ്റെടുക്കേണ്ടി വരും. കെ-റെയിലുമായി ചർച്ച നടത്താനും പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സമർപ്പിക്കാനും ബോർഡ് നേരത്തെ ദക്ഷിണ റെയിൽവേയോട് നിർദ്ദേശിച്ചിരുന്നു.

ദക്ഷിണ റെയിൽവേ നൽകിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കെ-റെയിലുമായി വീണ്ടും ചർച്ച നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് സോണൽ റെയിൽവേയോട് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമി സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ അധികൃതർ നേരത്തെ ആദ്യഘട്ട ചർച്ചയെ തുടർന്ന് ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിരുന്നു. 

Also Read : കേരളീയം 2024ന്റെ സംഘാടക സമിതി രൂപീകരിച്ചു; മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

സിൽവർലൈനിന്റെ നിർദ്ദിഷ്ട അലൈൻമെന്റിന് കീഴിൽ വരുന്ന റെയിൽവേ ഭൂമി, നിലവിലുള്ള റെയിൽവേ കെട്ടിടങ്ങൾ, റെയിൽവേ ക്രോസിംഗുകൾ എന്നിവയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടു.

കെ-റെയിലും ദക്ഷിണ റെയിൽവേയും സംയുക്തമായി റെയിൽവേ ഭൂമിയുടെയും ലെവൽ ക്രോസുകളുടെയും വിശദാംശങ്ങൾ നേരത്തെ പരിശോധിച്ചിരുന്നു. പരിശോധനയെ തുടർന്ന് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള, സിൽവർലൈൻ ഏറ്റെടുക്കേണ്ട ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News