മുതിര്‍ന്ന പൗരന്മാരെ പിഴിഞ്ഞ് റെയില്‍വേ, വരുമാനം കോടികള്‍! മോദി ഗ്യാരന്റി ഫേക്ക് ഗ്യാരന്റി!

വരുന്ന ജൂണ്‍ നാല് നമ്മുടെ രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന ദിവസമാണ്. ആരു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ ഭരിക്കുമെന്ന് അന്നറിയാം. സൂപ്പര്‍ പവറാകാന്‍ ഇന്ത്യ കുതിക്കുന്നു എന്ന അവകാശവാദങ്ങള്‍ മോദി സര്‍ക്കാര്‍ ഉയര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യംമറിച്ചാണ്. താഴേക്കിടയിലെ സാധാരണക്കാരെ ബാധിക്കുന്ന പല വിഷയങ്ങളും ബിജെപി സര്‍ക്കാര്‍ മറന്നുപോകുന്നു. അതിലൊരു വിഷയമാണ് നാലു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍യാത്രയ്ക്കായുള്ള കണ്‍സെഷന്‍. തമിഴ്‌നാട്ടില്‍ വൈറലായ ഒരു വീഡിയോയിലൂടെ വീണ്ടും ഈ വിഷയം ചര്‍ച്ചയായിരിക്കുകയാണ്.

ALSO READ: യഥാർത്ഥ കേരള സ്റ്റോറി കേരള നമ്പർ വൺ എന്നതാണ്: മുഖ്യമന്ത്രി

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നല്‍കിയിരുന്ന കണ്‍സെഷന്‍ പിന്‍വലിച്ച് അവരുടെ യാത്രയാ സ്വാതന്ത്ര്യത്തില്‍ പോലും തടയിട്ട ഒരു കേന്ദ്ര ഭരണമാണ് നിലവിലുള്ളതെന്ന വിമര്‍ശനം സാമൂഹികമാധ്യമങ്ങളിലടക്കം ഉയരുകയാണ്. തങ്ങള്‍ക്കുള്ള ആനുകൂല്യം പിന്‍വലിച്ചെന്നറിയാതെ യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെത്തുന്ന വൃദ്ധ ദമ്പതികളെ കുറിച്ചുള്ള വീഡിയോ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പല അവകാശങ്ങളില്‍ ഒന്നിനെ കുറിച്ച് മാത്രമാണ്. നാലുവര്‍ഷം മുമ്പ് റദ്ദാക്കിയ ഈ ആനുകൂല്യം മൂലം മാത്രം റെയില്‍വേക്ക് ലഭിച്ചത് 5800 കോടിയിലധികമാണെന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് ലോക്ഡൗണ്ടിന് മുമ്പ് സ്ത്രീകള്‍ക്ക് 50 ശതമാനവും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറിനും 40 ശതമാനവും കണ്‍സെഷന്‍ നല്‍കിയിരുന്നു.

ALSO READ: ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി: എം വി ഗോവിന്ദൻ മാസ്റ്റർ

2022ലെ സാമ്പത്തിക വര്‍ഷത്തില്‍ എട്ടു കോടിയോളം മുതിര്‍ന്ന പൗരന്മാരാണ് കണ്‍സെഷനില്ലാതെ മുഴുവന്‍ പണവും അടച്ച് ടിക്കറ്റ് വാങ്ങിയതെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചത്. സീനിയര്‍ സിറ്റിസണ്‍മാര്‍ യാത്ര ചെയ്തതില്‍ 5062 കോടി വരുമാനം റെയില്‍വേയ്ക്ക് ലഭിച്ചതില്‍ ഈ കണ്‍സെഷന്‍ ഒഴിവാക്കിയതിലൂടെ അധികമായി ആ സമയം ലഭിച്ചത് 2242 കോടിയാണ്. മുതിര്‍ന്ന പൗരന്മാര്‍ നടത്തിയ യാത്രയിലൂടെ 2020 -22 കാലഘട്ടത്തില്‍ 3464 കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. ഇതില്‍ 1500 കോടി അധികവരുമാനം കണ്‍സെഷന്‍ ഒഴിവാക്കിയതുകൊണ്ട് മാത്രം ലഭിച്ചതാണ്. കണ്‍സെഷന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതും തള്ളി. വര്‍ഷാവര്‍ഷമുള്ള ജെന്‍ഡര്‍തിരിച്ചുള്ള വിവരങ്ങള്‍ റെയില്‍വേ നല്‍കുന്നതിനാല്‍ മാര്‍ച്ച് 20, 2020 മുതല്‍ 2024 ജനുവരി 31 വരെയുള്ള കൃത്യമായ റെയില്‍വേയുടെ കണക്ക് മനസിലാക്കാം. കഴിഞ്ഞ നാലു വര്‍ഷത്തില്‍ 13 കോടി പുരുഷന്മാര്‍, ഒമ്പത് കോടി സ്ത്രീകള്‍, 33,700 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൗരന്മാര്‍ നടത്തിയ യാത്രയിലൂടെ റെയില്‍വേയ്ക്ക് ലഭിച്ചിരിക്കുന്നത് 13, 287 കോടി രൂപയാണ്. നല്‍കി വന്ന കണ്‍സെഷന്‍ പരിഗണിച്ചാല്‍, റെയില്‍വേയ്ക്ക് കിട്ടിയ അധികവരുമാനം 5875 കോടിയാണ്.

ALSO READ: കോണ്‍ഗ്രസ്സിനെയാകെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

എന്നെങ്കിലും കണ്‍സെഷന്‍ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇതുവരെയും ശരിയായ മറുപടി നല്‍കാത്ത റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിരന്തരം ആവര്‍ത്തിക്കുന്നത് ഓരോ യാത്രക്കാരനും യാത്രാനിരക്കില്‍ 55 ശതമാനം കണ്‍സെഷന്‍ നല്‍കുന്നെന്നാണ്. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 30വരെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ കണ്‍സെഷന്‍ റദ്ദാക്കി റെയില്‍വേ നേടിയത് 2242 കോടി രൂപയാണ്. 2020 മാര്‍ച്ചിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യം റദ്ദാക്കിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലായിരുന്നു കണ്‍സെഷന്‍ ഒഴിവാക്കാനുള്ള തീരുമാനം. എന്നാല്‍ പകര്‍ച്ചവ്യാധി അവസാനിച്ചിട്ടും ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. വികസനത്തിനും ജനക്ഷേമത്തിനും ഒരു ഗ്യാരന്റിയുമില്ലാത്ത സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് വീണ്ടും വീണ്ടും വ്യക്തമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News