ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ നിന്ന് ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍; ‘ചീഞ്ഞമുട്ട’യെന്ന് റെയില്‍വേ അധികൃതര്‍

ഒഡീഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തം സംഭവിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. ഇതിനിടെ കോച്ചുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്തെത്തി. എന്നാല്‍ മുട്ട ചീഞ്ഞതിന്റെ മണമാണിതെന്നും മൃതദേഹങ്ങളുടെയല്ലെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

Also Read- ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

ബഹാനഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പ്രദേശവാസികളാണ് പരാതിയുമായി രംഗത്തെത്തിയത്. അപകടത്തില്‍പ്പെട്ട കോച്ചുകള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഉണ്ടാവാം എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ അങ്ങനെ ഒരു സംശയത്തിന്റെ സാഹചര്യമില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Also Read- ‘ഞാനെന്റെ പ്രണയം കണ്ടെത്തിയിരിക്കുന്നു’; വരുണ്‍ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കോച്ചുകളില്‍ വീണ്ടും പരിശോധന നടത്തി. പരിശോധനയ്ക്ക് പിന്നാലെയാണ് മുട്ട ചീഞ്ഞതിന്റെ മണമാണ് വന്നത് എന്ന വിശദീകരണം റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത്. മൂന്ന് ടണ്‍ മുട്ടകള്‍ മൂന്ന് ട്രാക്റ്ററുകളിലായി അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News