
ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി നിരാശപ്പെടുത്തിയെങ്കിലും റെയില്‍വേയ്‌സിനെതിരായ രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ദില്ലിക്ക് ഗംഭീരജയം. ഇന്നിങ്‌സിനും 19 റണ്‍സിനുമാണ് ദില്ലി ജയിച്ചത്. 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും 86 റണ്‍സുമെടുത്ത ദില്ലിയുടെ സുമിത് മഥൂര്‍ ആണ് കളിയിലെ താരം.
ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേയ്‌സ് 241 റണ്‍സ് നേടിയപ്പോള്‍ ദില്ലി 374 റണ്‍സിന്റെ മറുപടി നല്‍കി. റെയില്‍വേയ്‌സിന്റെ രണ്ടാം ഇന്നിങ്‌സ് ആകട്ടെ 114 റണ്‍സില്‍ ഒതുങ്ങി. ശിവം ശര്‍മയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിങ്‌സില്‍ റെയില്‍വേയ്‌സിന്റെ പതനം വേഗത്തിലാക്കിയത്. നവദീപ് സെയ്‌നി രണ്ട് ഇന്നിങ്‌സുകളിലുമായി നാല് വിക്കറ്റെടുത്തു.
Read Also: തീപ്പന്തുമായി കുന്‍മാനും ലിയോണും; കങ്കാരുക്കളുടെ ലങ്കാദഹനം പൂര്‍ണം, ഇന്നിങ്‌സ് ജയം
രണ്ടാം ഇന്നിങ്‌സില്‍ 31 റണ്‍സെടുത്ത മുഹമ്മദ് സെയ്ഫ് ആണ് റെയില്‍വേയ്‌സിന്റെ ടോപ് സ്‌കോറര്‍. അയാന്‍ ചൗധരി പുറത്താകാതെ 30 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ 95 റണ്‍സെടുത്ത് റെയില്‍വേയ്‌സിന്റെ സ്‌കോറില്‍ കനത്ത സംഭാവന നല്‍കിയ ഉപേന്ദ്ര യാദവിന് പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. 12 വര്‍ഷത്തിന് ശേഷം ഡല്‍ഹി ടീമിന് വേണ്ടി രഞ്ജി കളിക്കുന്ന കോലിയെ കാണാന്‍ ആദ്യ ദിവസങ്ങളില്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. എന്നാല്‍ 15 ബോളില്‍ ആറ് റണ്‍സെടുത്ത് കോലി ക്ലീന്‍ ബൗള്‍ഡായി. ഇതോടെ സ്‌റ്റേഡിയം കാലിയാകുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here