
കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്. കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു. നിരവധി പേര്‍ ഒഴുക്കില്‍ പെട്ടു. സംസ്ഥാനത്ത് ജൂലൈ ആറുവരെ അതി തീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഹിമാചല്‍ പ്രദേശില്‍ വ്യാപക നാശനഷ്ടങ്ങള്‍സൃഷ്ട്ടിച്ച് കനത്ത മഴ തുടരുകയാണ്. തീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.11 ദിവസത്തിനിടെ 51 പേരാണ് മഴക്കെടുത്തിയില്‍ മരിച്ചത്.
Also Read : ‘നേതൃമാറ്റം നടക്കില്ല’; കര്‍ണാടക കോണ്‍ഗ്രസിൽ തമ്മിലടി മുറുകുന്നു
വിവിധയിടങ്ങളില്‍ ഒഴുക്കില്‍ പെട്ട 6 പേരെ ഇത് വരെ കണ്ടതനായിട്ടില്ല. മഴ വെള്ളപ്പാച്ചലിനെ തുടര്‍ന്ന് പക്കയില്‍ 9 ഉം കച്ചയില്‍ 4 വീടും പൂര്‍ണമായും ഒലിച്ചു പോയി. 34 വീടുകള്‍ ഭാഗികമായും തകര്‍ന്നു.മണ്ടിയിലെ വെള്ളപ്പൊക്കത്തില്‍ ഒമ്പത് കടകളും 41 കണ്ണുകളികളും ഒലിച്ചു പോയി. ശക്തമായ മണ്ണിടിചിലിനെ തുടര്‍ന്ന് ദേശീയ പാത അടക്കം 406 റോഡുകള്‍ പൂര്‍ണമായും ഭാഗിഗമായും അടച്ചു.
612 മേഖലകളില്‍ വൈദ്യുത ബന്ധം വിച്ചേഹ്ദിച്ചു. മണ്ണിടിച്ചിലിനിടെ 1515 ട്രാന്‍സ്ഫര്‍മറുകള്‍ പ്രവര്‍ത്തനരഹിതമായതാണ് വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമായത്. സംസ്ഥാനത്തെ 171 ജലവിതരണ പദ്ധതികളെയും മഴ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മഴ ശക്തമാക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.നിലവില്‍ 356 കോടിയുടെ നാശ നഷ്ട്ടം ഉണ്ടായെന്നാണ് കണക്ക്. ജൂലൈ 6 വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. യുപി, ബീഹാര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും മഴ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here