
അടുത്ത ദിവസങ്ങളിൽ കേരളത്തിലെ മഴ സാധ്യത പ്രവചനം. അറബിക്കടലിലും കേരളത്തിന് മുകളിലും പടിഞ്ഞാറൻ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. അടുത്ത 5 ദിവസം ഒറ്റപ്പെട്ട അതി ശക്തമായ, ശക്തമായ മഴക്കും, ജൂൺ 14 മുതൽ 16 വരെ ഒറ്റപ്പെട്ട അതി തീവ്രമായ മഴക്കും സാധ്യത.
മഴസാധ്യത റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ. 14/06/2025 – കണ്ണൂർ, കാസറഗോഡ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 13/06/2025 – കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 14/06/2025 – ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്.
Also Read: പത്തനംതിട്ടയിൽ കാറ്റിൽ വ്യാപക നാശനഷ്ടം: വീടിനു മുകളിലേക്ക് മരം വീണ് ഗ്രഹനാഥന് പരുക്ക്
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 13/06/2025 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം. 14/06/2025 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ജൂൺ 12 ന് കേരളത്തിൽ മിക്ക ജില്ലകളിലും നേരിയ തോതില്‍ മഴ ലഭിച്ചു.
മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് നിലവിൽ 02 ക്യാമ്പുകളിലായി 85 പേർ താമസിക്കുന്നു. പുതിയ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. 6 വീടുകൾ ഭാഗികമായി തകർന്നിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here