കോട്ടയംകാരാണോ എങ്കിൽ ജാ​ഗ്രത വേണം; ജില്ലയിൽ ഓറഞ്ച് അലേർട്ട്

KERALA NIGHT RAIN

കേരളത്തിൽ വേനൽ മഴ ശക്തമായിരിക്കുകയാണ്. എല്ലാ ദിവസവും ഇപ്പോൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാകാറുണ്ട്. ജനങ്ങൾ കൃത്യമായ ജാ​ഗ്രത പുലർത്തുന്നതിനായി കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു.

Also read: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് സന്ദീപ് വാര്യർ; പിന്നാലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ തമ്മിൽ തർക്കം

ഇപ്പോൾ കോട്ടയം ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കു​കയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Also read: ‘വാക്ക് പാലിക്കും ഞാൻ സഖാവാണ്’ കൊച്ചു കൂട്ടുകാരനെ കണ്ട് സമ്മാനം നൽകി ബാലസംഘം ഭാ​രവാഹികളും സിപിഐഎം ഏരിയ കമ്മിറ്റി അം​ഗം യു സൈനു​ദ്ധീനും

നാളേയും കേരളത്തിൽ മഴമുന്നറിയിപ്പുകളുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലയകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പല ജില്ലകളിലായി യെല്ലോ അലേർട്ട് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News