രാവിലെ മുതൽ മഴയാണേ… രണ്ട് ദിവസത്തിൽ കാലവർഷം ഇങ്ങെത്തും

rain alert in kerala

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

അറബിക്കടലിനു മുകളിലും ബംഗാൾ ഉൾക്കടലിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. തീരദേശത്തുള്ളവരും മലയോരമേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Also read: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കൾ ദുരിതത്തിൽ

ഇന്നലെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇന്നും രാവിലെ മുതൽ സംസ്ഥാന തലസ്ഥാനത്തുൾപ്പെടെ മഴ തുടരുകയാണ്. മെയ് ആദ്യ വാ രം തൊട്ട് തന്നെ സംസ്ഥാവത്ത് വേനൽ മഴ ലഭിച്ച് തുടങ്ങിയിരുന്നു. അതിന് ശേഷം രണ്ടാം വാരത്തോടെ വേനൽ മഴ ശക്തിപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News