കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

rain alert kerala latest

കുവൈറ്റിൽ വെള്ളിയാഴ്ച ഉച്ചവരെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ധറാർ അൽ – അലി പറഞ്ഞു.

ഭൂതലത്തിൽ വ്യാപിക്കുന്ന കുറഞ്ഞ മർദ്ദ സംവിധാനത്തോടൊപ്പം ചൂടും ഈർപ്പവും കൂടിയ വായുമേഖലയും, അതേസമയം അന്തരീക്ഷത്തിന്റെ മുകളിലുള്ള പാളികളിൽ തണുത്ത കുറഞ്ഞ മർദ്ദ സംവിധാനവും നിലനിൽക്കുന്നതാണ് നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഫലമായി താഴ്ന്നതും മധ്യനിലയിലുമായ മേഘങ്ങൾ രൂപപ്പെടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിനിലക്കുന്ന മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read: പശ്ചിമേഷ്യൻ യുദ്ധം രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; അതേസമയം യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി കേന്ദ്രം

കാറ്റ് ആദ്യം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയ ശേഷം പിന്നീട് തെക്കുകിഴക്കൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ തിരമാലകൾ ആറടി കവിയാൻ ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെയും, വീണ്ടും വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഉയർന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനം ശക്തമാകുന്നതോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുകയും മേഘാവരണം കുറയുകയും മഴയ്ക്കുള്ള സാധ്യത കുറഞ്ഞുവരികയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News