സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അറബിക്കടലിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യുന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ഇന്ന് രൂപം പ്രാപിച്ചേക്കും. സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ 8നും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 9നും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 10നും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട തീവ്രന്യുന മർദ്ദം, അതിതീവ്ര ന്യൂനമർദ്ദമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച്, മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇതിന്റെ സ്വാധീന ഫലമായി ഇന്നും നാളെയും കേരളതീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കും, ജൂൺ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here