വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും; ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

rain-kerala

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട കോട്ടയം ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു. ജൂലൈ 3 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ALSO READ: “സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായി; ആളുകൾ വരുന്നത് വിശ്വാസ്യത കൊണ്ട് “; മന്ത്രി വീണാ ജോർജ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ALSO READ : ഒരു ഉപതിരഞ്ഞെടുപ്പില്‍ വലതുമുന്നണി ജയിച്ചതേയുള്ളൂ, അപ്പോഴേക്കും സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തു വന്ന് തിമിർത്താടുകയാണ്: ബെന്യാമിന്‍

English summary : Heavy rains will continue in the northern districts. Yellow alert has been issued in six districts today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News