മരങ്ങള്‍ പിഴുത് വീണു, വിമാനയാത്രകള്‍ അവതാളത്തിലായി; മഴയും പൊടിക്കാറ്റും ദില്ലിയില്‍ ദുരിതം!

വെള്ളിയാഴ്ച വൈകിട്ടോടെ അപ്രതീക്ഷിതമായി പെട്ടെന്നുണ്ടായ പൊടി കാറ്റും മഴവും ദില്ലി എന്‍സിആറിനെ വലച്ചു. കനത്ത ചൂടില്‍ നിന്നും വലിയൊരാശ്വസമാണ് മഴയെങ്കിലും പ്രദേശത്തെ ആകമാനം അവതാളത്തിലാക്കിയിരിക്കുകയാണ് പൊടിക്കാറ്റും മഴയും. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ALSO READ: ‘കേരളവും ദേശീയ ബോധവും: സത്യവും മിഥ്യയും’; മുംബൈയിൽ സെമിനാർ സംഘടിപ്പിച്ചു

ഇന്നും ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലം പ്രദേശത്ത് താപനില പത്ത് ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അതേസമയം സഫ്ദാര്‍ജംഗില്‍ റെക്കോര്‍ഡ് ചെയ്തത് ഏഴ് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. മണിക്കൂറില്‍ 74 കിലാമീറ്റര്‍ വേഗത്തിലാണ് ഐജിഐ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാറ്റ് വീശിയടിച്ചത്.

ALSO READ: വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അക്രമവും; അടിച്ചമർത്തൽ തുടർന്ന് അംബേദ്കർ യൂണിവേഴ്സിറ്റി അധികൃതർ

തലസ്ഥാനത്ത് പലയിടങ്ങളിലും മരങ്ങള്‍ വേരോടെ പുഴുത് വീണു. ഫിറോസ് ഷാ റോഡ്, അശോക റോഡ്, മാന്ദി ഹൗസ് തുടങ്ങിയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ദില്ലി വിമാനത്താവളത്തില്‍ പതിനഞ്ചോളം ഫ്‌ളൈറ്റുകളാണ് വഴിതിരിച്ച് വിട്ടത്. രാവിലെ വരെ നല്ല ചൂടായിരുന്ന കാലാവസ്ഥയാണ് വൈകുന്നേരത്തോടെ മൊത്തത്തില്‍ മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News