പടിഞ്ഞാറൻ കാറ്റ് ദുർബലം,സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 45 ശതമാനം കുറവ്

സംസ്ഥാനത്ത് മഴ ലഭ്യത കുറയുന്നു. കർക്കിടകത്തില്‍ പെയ്യേണ്ട മഴ ഇതുവരെയും ലഭിച്ചിട്ടില്ല. പടിഞ്ഞാറൻ കാറ്റ് ദുർബലമായതാണ് ചൂട് കൂടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. എൽനിനോ, സോളാർ മാക്സിമാ പ്രതിഭാസങ്ങൾ തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുർബലമാക്കുന്നതാണ് ഇപ്പോഴത്തെ മഴക്കുറവിന് കാരണമാകുന്നത്. സെപ്തംബറിൽ മഴ ലഭിച്ചാലും മഴക്കുറവ് പരിഹരിക്കാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

also read :‘എന്റെ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍…’; ബന്ധുക്കൾ സ്വത്ത് കയ്യടക്കി, വിദ്യാഭ്യാസ ചെലവുപോലും നല്‍കുന്നില്ല, ആരോപണങ്ങളുമായി ഷെഫ് നൗഷാദിന്റെ മകൾ

എന്നാൽ ഒക്ടോബറോടെ തുലാമഴ ലഭിച്ചാൽ ഇപ്പോഴത്തെ മഴക്കുറവ് പരിഹരിക്കാനായേക്കും. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്നുള്ള സൂചനകളാണിത്.

കാലാവസ്ഥാ വ്യതിയാനം മൂലം പസഫിക് സമുദ്രോപരിതലത്തിൽ താപനില ഉയരുന്നതോടെയുണ്ടാകുന്ന ഉഷ്ണതരംഗം ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെ സാരമായാണ് ബാധിക്കുന്നത്. ഇതോടെ മൺസൂൺ വൈകുന്നത് കേരളത്തിൽ മഴക്കുറവിന് കാരണമാകുന്നുണ്ട്.

also read :എന്റെ മുടിയല്ലാതെ ആര്‍ക്കും വേറൊന്നും ചര്‍ച്ച ചെയ്യാനില്ലെ? ആളുകള്‍ എന്ത് പറയുന്നു എന്നത് ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News