ജയ്പൂരിൽ റൺമഴ; ലഖ്നൗവിനെതിരെ രാജസ്ഥാൻ റോയല്സിന് 221 റൺസ് വിജയലക്ഷ്യം

rajasthan royals

പിഎല്ലിൽ രാജസ്ഥാൻ റോയല്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് അടിച്ചുകൂട്ടിയത്.

ഓപ്പണർമാരുടെ മികച്ച പ്രകടനമാണ് ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. മിച്ചൽ മാർഷ് 57 പന്തിൽ 96 റൺസുമായി സെഞ്ചുറിക്ക് തൊട്ടരികിൽ പുറത്തായപ്പോൾ സഹ ഓപ്പണർ ജോഷ് ഇംഗ്ലിസ് 29 പന്തിൽ 60 റൺസ് അതിവേഗം അടിച്ചു കൂട്ടി.പവർ പ്ലേയിൽ ഇരുവരും കൂടി അടിച്ചുകൂട്ടിയത് 83 റൺസ് ആണ്.

Also read:‘ജാതി വാലുകൾ വിളിക്കപ്പെടണമെന്ന് കരുതുന്നത് ശരിയല്ല’; മുഖ്യമന്ത്രിയുടെ ജാതി വാൽ പ്രയോ​ഗത്തിനെതിരെ കോൺ​ഗ്രസ് നേതാവ് ജിന്റോ ജോൺ

ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ വെറും 8.2 ഓവറിൽ 109 റൺസ് കൂട്ടിച്ചേർത്തു. മധ്യനിരയിൽ നിക്കോളാസ് പൂര 16 റൺസും നായകൻ റിഷാബ് പന്ത് 23 പന്തിൽ 35 റൺസും നേടി സ്കോർ ഉയർത്തി. രാജസ്ഥാനായി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചർ ഒരു വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News