സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാലസ്ഥവകുപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നിലവിലില്ല.എന്നാല്‍ മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്.

Also Read: കൊല്ലത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അതേസമയം, ഇന്നലെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ രാജസ്ഥാനിനും മധ്യപ്രദേശിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനിന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. കൂടാതെ, വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ മഴ വീണ്ടും കനത്തേക്കും. കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News