കനത്ത മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

rain-kerala-weather-forecast

പത്തനംതിട്ടയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

ALSO READ: സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതേസമയം സംസ്ഥാനത്ത് അതിതീവ്രമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഒപ്പം പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂര്‍ പാലക്കാട് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മുന്നറിപ്പായ ഓറഞ്ച് അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു, സാഹചര്യം വിലയിരുത്തി. മഴ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

ALSO READ: ദേശീയതലത്തില്‍ സ്‌കൂള്‍ ഇന്നവേഷന്‍ മാരത്തോണില്‍ മികച്ച പ്രകടനവുമായി കേരളം; അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News