മഴ; ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്

rain alert kerala

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം, മണലെടുക്കല്‍ എന്നിവക്കും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങൾ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Also read: ‘റീല്‍സ് തുടരും, വികസനവും തുടരും’; നവീകരിച്ച വൈത്തിരി- തരുവണ റോഡിന്റെ റീല്‍സ് പങ്കുവെച്ച് മന്ത്രി റിയാസ്

കാലവര്‍ഷം എത്തുന്നു ! സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നും അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത ഏഴുദിവസം സംസ്ഥാന വ്യാപക മഴക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മെയ് 26 വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും 27 വരെ അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മെയ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടും. വരുന്ന രണ്ടുദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത തുടരണം. ജില്ല കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും സജ്ജമാണ്. അപകട സാധ്യതകള്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, കേരള ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News