കലിതുള്ളി കാലവർഷം: 5 ജില്ലകളിൽ റെഡ് അലർട്ട് തുടരും

RAIN

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് വീണ്ടും മഴ കനക്കാൻ കാരണം. ശക്തമായ തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ഈ മാസം 17 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Also read – കനത്ത മഴയില്‍ മംഗളൂരുവിൽ വെള്ളപ്പൊക്കം; സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിലെ അപാകതയെന്ന് നാട്ടുകാർ

പാലക്കാട് ഒഴികെയുള്ള മലബാര്‍ മേഖലയിലെ ജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവക്കടക്കം ഇന്ന് (15/06/2025) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ബാധകമല്ല. ഞായർ പ്രവർത്തിക്കുന്ന, റെസിഡൻഷ്യൽ അല്ലാത്ത, ജില്ലയിലെ എല്ലാ അക്കാദമിക് വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം എല്ലാ മത പഠന സ്ഥാപനങ്ങൾക്കും ഇന്നത്തെ (15-6-25) അവധി ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News