സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ഇടുക്കി വരെയുള്ള ഏഴു ജില്ലകളില്‍ യെല്ലോ നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരദേശ മേഖലകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: കരുവന്നൂർ കേസ്; ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് ക്രൈംബ്രാഞ്ച്

കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ള സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമുണ്ടാകില്ല.

Also Read: പരിസ്ഥിതി പ്രവര്‍ത്തകര്‍ ടി ശോബീന്ദ്രന്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News