സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വെള്ളി ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്നു ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കും: മാത്യു ടി തോമസ്

വെള്ളി ശനി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലും ശനിയാഴ്ച കാസറഗോഡ് ഉൾപ്പെടെയുള്ള 5 ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മധ്യ വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളതെങ്കിലും മറ്റ് ജില്ലകളിലും നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Also Read: നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

മലയോര തീരദേശ മേഖലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ഇരുപത്തിരണ്ട് വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News