പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

orange alert

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മലയോരമേഖലകളില്‍ ജാഗ്രത വേണം. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.

READ ALSO:മുതലപ്പൊഴിയിലെ അടൂർ പ്രകാശ് എംപിയുടെ ഉപവാസസമരം; പരിപാടിക്ക് ലക്ഷങ്ങൾ പിരിച്ചിട്ടും പന്തൽ കരാറുകാരന് പണം നൽകാതെ നേതാക്കൾ, പിന്നാലെ പരാതി

മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

READ ALSO:ചന്ദ്ര ബാബു നാ​യി​ഡു​വിനെ കോടതിയിൽ ഹാജരാക്കിയില്ല; ആന്ധ്രയിൽ നാടകീയ രംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News