മഴക്കാലമാണ് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളെ നിയന്ത്രിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Rainy Season

മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാ​ഗ്രത പുലർത്തേണ്ടത് അത്യാവശമാണ്. കൊതുക് കൂത്താടി വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇടവിട്ടുള്ള ശക്തിയായ മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുണ്ട് അതിനാൽ തന്നെ കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം ശ്ര​ദ്ധിക്കണം.

വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടുകളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Also Read: കൂട്ടത്തിൽ നിന്നാലും നിങ്ങളെ തന്നെ കൊതുക് കുത്താറുണ്ടോ ? കാരണം ശരീരത്തിന്റെ ദുര്‍ഗന്ധമെന്ന് പുതിയ പഠനം

മഴക്കാലത്ത് ഏറ്റവും പ്രധാനമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടരാൻ സാധ്യതയുണ്ട്.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം
കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ഇത്.

വെള്ളക്കെട്ടിലും മലിനജലത്തിലും ഇറങ്ങിയാൽ എലിപ്പനി പ്രതിരോധിക്കുവാനുള്ള ഡോക്‌സിസൈക്ലിന്‍ കഴിക്കുക. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.

പനിയും മറ്റ് ലക്ഷണങ്ങളും കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സിക്കുവാനും രോഗലക്ഷങ്ങളുള്ളവർ മറ്റുള്ളവുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News