‘ആർ എസ് എസ് അടയാളങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലമല്ല രാജ്ഭവൻ’: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

ആർ എസ് എസ് അടയാളങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലമല്ല രാജ്ഭവൻ എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ പരിപാടികളിൽ നിലവിൽ അംഗീകരിച്ച ചിഹ്നങ്ങളെ ഉപയോഗിക്കാൻ പാടുള്ളൂ. വ്യക്തമായ അഭിപ്രായത്തിന് വിധേയമായി പ്രവർത്തിക്കാൻ ഗവർണർക്ക് സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പരിപാടി ആർഎസ്എസ് പരിപാടിയാക്കി മാറ്റാൻ ഗവർണർ ശ്രമിച്ചു. മന്ത്രി വി ശിവൻകുട്ടിയുടേത് ശരിയായ രീതി. രാജ്ഭവനാണ് ശരിയായ രീതികൾ, പ്രൊട്ടോക്കോൾ, ഭരണഘടന നയങ്ങൾ ലംഘിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘ഗാസയ്ക്കും ഇറാനും നേരെയുള്ള ഇസ്രയേൽ യുദ്ധങ്ങൾ അവസാനിപ്പിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂരിൽ എൽ ഡി എഫ് മികച്ച രീതിയിൽ പ്രവർത്തിച്ചു. കള്ളക്കഥകൾ പ്രചരിപ്പിക്കാനാണ് യു ഡി എഫ് ശ്രമിച്ചത്. പലതരം വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചു. ജനങ്ങൾ അവതള്ളി കളഞ്ഞു. വർഗീയ ശക്തികളെ തുറന്ന് കാട്ടാൻ എൽ ഡി എഫിന് സാധിച്ചു. എൽ ഡി എഫിന് വലിയ വിജയം നേടാനാകും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതേസമയം, വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസ്സിൽ ഉണ്ടാകാൻ പോകുന്നത്. അതിന് ഉദാഹരണമാണ് തരൂർ വിഷയം എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News