‘രാജ്ഭവനെ ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാൻ പാടില്ല’: മുഖ്യമന്ത്രി

രാജ്ഭവനെ ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാൻ പാടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയായി മാറ്റേണ്ടതല്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയിൽ സർക്കാർ അംഗീകരിച്ച പൊതു ഭിംബങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഔദ്യോഗിക പരിപാടികളിൽ അത്തരം ചിഹ്നങ്ങൾ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടായി. ഗവർണർക്കും അക്കാര്യം ബോധ്യമായിട്ടുണ്ടാകും. അത്തരം ഒരു നിലപാടും സാധാരണഗതിയിൽ അംഗീകരിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read: ഇസ്രയേൽ ഇറാനെതിരെ നടത്തുന്ന സംഘർഷം നിർത്തണം; വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് മുഖ്യമന്ത്രി

‘ഭാരതാംബയുടെ കൈയിലെ കൊടി ആർഎസ്എസിന്റെ കൊടിയാണ്. അത് ആർഎസ്എസ് അംഗീകരിച്ചോട്ടേ. പക്ഷേ എല്ലാവരും അത് അംഗീകരിക്കണം എന്ന് പറയുന്നത് ശരിയല്ല. അതിന് രാജ്ഭവനെ വേദിയാക്കുന്നത് ശരിയല്ല. ഭരണഘടനയോടും ദേശീയ പതാകയോടും അസഹിഷ്ണുത പുലർത്തിയ ഒരു സംഘടനയാണ് ആർഎസ്എസ്. രാജ്യത്ത് ഔദ്യോഗികമല്ലാത്ത ഒന്നിനെ ഔദ്യോഗികം എന്ന് വരുത്തി തീർക്കാൻ ആണ് ശ്രമം. ഒരു ആർഎസ്എസുകാരനും സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി സമരം ചെയ്യാൻ ഉണ്ടായിരുന്നില്ല. രാജ്ഭവനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭാരത മാതാവിന്റെ പിന്നിൽ കാണുന്നത് ഇന്ത്യയുടെ ഭൂപടമല്ല. ഭരണഘടന നിർദേശിക്കാത്ത ഒന്നിനെയും അംഗീകരിക്കേണ്ട ചുമതല ഞങ്ങൾക്കില്ല. രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കരുത്’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News