ബിഎംസി ആശുപത്രികളിൽ അന്യ സംസ്ഥാനക്കാരെ നിയന്ത്രിക്കണം; രാജ് താക്കറെ 

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബി.എം.സി.) കീഴിലുള്ള ആശുപത്രികളിൽ മഹാരാഷ്ട്രയുടെ പുറത്തുനിന്ന് വരുന്ന രോഗികൾക്ക് നിരക്ക് കൂട്ടി നിയന്ത്രണം ഏർപ്പെടുത്തണമെന്ന് എം എൻ എസ് മേധാവി രാജ് താക്കറെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബി.എം.സി. ആസ്ഥാനത്ത് മുനിസിപ്പൽ കമ്മിഷണർ ഭൂഷൺ ഗഗ്രാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ് താക്കറെ ആവശ്യം മുന്നോട്ട് വച്ചത്. 2,250 കിടക്കകളുള്ള കെ.ഇ.എം. ആശുപത്രി പ്രതിദിനം 10,000-ത്തിലധികം രോഗികൾക്ക് സേവനം നൽകുന്നുണ്ടെന്നാണ് താക്കറെ ചൂണ്ടിക്കാട്ടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 30 മുതൽ 35 ലക്ഷം വരെ രോഗികൾ പ്രതിവർഷം നഗരസഭയുടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നും താക്കറെ കണക്കുകൾ നിരത്തി.

also read: ഇന്ത്യയുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ അനധികൃത കുടിയേറ്റക്കാർ ഇടപെടുന്നു: ഉപരാഷ്ട്രപതി

മഹാരാഷ്ട്രയിലുള്ളവർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ചു വരുന്ന ആളുകളുടെ വരവ് നിയന്ത്രിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. അംബാനി, അദാനി തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഭൂഗർഭ കേബിളുകൾക്ക് മുംബൈ നഗരസഭ യൂട്ടിലിറ്റി ചാർജ് ഈടാക്കണമെന്നും രാജ് താക്കറെ നിർദ്ദേശിച്ചു. 42 വ്യത്യസ്ത യൂട്ടിലിറ്റികളിൽ നിന്ന് ചാർജ് ഈടാക്കുന്നതിലൂടെ ബിഎംസിക്ക് 8000-10000 കോടി രൂപ വരുമാനം ലഭിക്കുമെന്നും എം എൻ എസ് നേതാവ് അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News