
കുംഭമേളയിൽ കുളിക്കാനും മലിന ജലം കുടിക്കാനും വേണ്ട പാപമൊന്നും താൻ ചെയ്തിട്ടില്ലെന്ന് രാജ് താക്കറെ. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് ഗംഗയിലെയും യമുനയിലെയും മലിനീകരണം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. കുംഭമേളയിൽ ഗംഗാ നദിയിലെ മലിനീകരണത്തെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് രാജ് താക്കറെയുടെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നത്. കുംഭമേളയിൽ നിന്ന് കൊണ്ട് വന്ന ഗംഗാ ജലം വാഗ്ദാനം ചെയ്തപ്പോഴായിരുന്നു താക്കറെയുടെ പ്രതികരണം.
ഗംഗയിലെയും യമുനയിലെയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഒന്നിലധികം അഴുക്കുചാലുകളിൽ നിന്നുള്ള സംസ്കരിക്കാത്ത മലിനജലവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളും പ്രതിഷേധങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് താക്കറെയുടെ പരസ്യ പ്രസ്താവന.
ALSO READ; ദേശീയ വിദ്യാഭ്യാസനയവും മണിപ്പൂരുമടക്കം ചർച്ചക്ക്; പാർലമെന്‍റ് ഇന്നും കലങ്ങി മറിയും
ഗംഗാ നദിയിലെ വെള്ളം കുടിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെ ഗംഗാ നദിയിലെ മലിനീകരണം വിവാദത്തിൽ ഇടപെട്ടത്. ഹിന്ദുക്കൾ പുണ്യനദിയായി വിശ്വസിക്കുന്ന ഗംഗയിൽ കുളിക്കുകയും കുടിക്കുകയും ചെയ്ത ചിലർ രോഗബാധിതരായ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് താക്കറെ ഇക്കാര്യം പറഞ്ഞത്.
മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാജ് താക്കറെ മഹാ കുംഭമേളയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പരാമർശിച്ചത്. പാർട്ടിയിലെ ചില ഭാരവാഹികൾ കുംഭമേളയിൽ പങ്കെടുത്തതിനെയും താക്കറെ പരിഹസിച്ചു. ഗംഗയിൽ കഴുകി കളയേണ്ട ഇത്രയധികം പാപങ്ങൾ എന്തിനാണ് ചെയ്യുന്നതെന്നായിരുന്നു രാജ് താക്കറെയുടെ പരിഹാസം. മഹാ കുംഭമേളയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സുഖമില്ലെന്ന് ചിലർ പറഞ്ഞുവെന്നും താക്കറെ പറയുന്നു. ചിലർ പോയി വന്നപ്പോൾ ഗംഗാ ജലം കൊണ്ട് വന്നു തന്നുവെങ്കിലും താൻ ഈ വെള്ളം കുടിക്കില്ലെന്നും നദിയിലെ മലിനീകരണം ചൂണ്ടിക്കാട്ടി താക്കറെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

