കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടാന്‍ കാരണം ധാര്‍ഷ്ട്യം: രാജ് താക്കറെ

കര്‍ണാടകയിലെ ബിജെപിയുടെ പരാജയം ധാര്‍ഷ്ട്യത്തിന്റെ പരാജയമാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ജനങ്ങള്‍ ബിജെപിയെ പാഠംപഠിപ്പിച്ചിരിക്കുകയാണെന്നും പാര്‍ട്ടി നിലപാടുകളെ നിശിതമായി വിമര്‍ശിച്ച് രാജ് താക്കറെ പറഞ്ഞു

കര്‍ണാടകത്തിലെ ബിജെപിയുടെ പരാജയം ധാര്‍ഷ്ട്യത്തിന്റെ പരാജയമാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. പൊതുജനത്തെ നിസ്സാരമായി കാണരുതെന്നും താക്കറെ ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസിന്റെ വിജയത്തിനു സഹായിച്ചത് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണെന്നും എം എന്‍ എസ് നേതാവ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ 2019-ലെ തzരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തില്‍ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്ത നടപടിയെയും രാജ് താക്കെറെ വിമര്‍ശിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പാഠംപഠിപ്പിക്കാനുള്ള തീരുമാനമാണെന്ന് ബിജെപി നേതാവും മന്ത്രിയുമായ സുധീര്‍ മുന്‍ഗന്തിവാര്‍ വെല്ലുവിളിച്ചത്തിനോട് പ്രതികരിക്കുകയായിരുന്നു താക്കറെ. എന്നാല്‍ ജനങ്ങള്‍ ബിജെപിയെ പാഠംപഠിപ്പിച്ചിരിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here