
ഒരു സിനിമ കണ്ട് ആവേശം പ്രകടിപ്പിക്കുന്നതില്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് രാജ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയും എം എന്‍ എസ് മേധാവി പ്രതികരിച്ചു . ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും കണ്ണാടിയില്‍ കാണരുതെന്നും താക്കറെയുടെ താക്കീത്. മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന മേധാവി രാജ്താക്കറെ വിമര്‍ശിച്ചു.
ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും കണ്ണാടിയില്‍ കാണരുത്. ചരിത്രപരമായ വിവരങ്ങള്‍ക്ക് വാട്‌സാപ്പ് സന്ദേശങ്ങളെ ആശ്രയിക്കരുതെന്നും രാജ് താക്കറെ ജനങ്ങളോടാവശ്യപ്പെട്ടു. ഛത്രപതിസംഭാജിനഗര്‍ ജില്ലയിലുള്ള ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനിടെയാണ് താക്കറെയുടെ പ്രസ്താവന. ഒരു സിനിമ കണ്ട് ആവേശം പ്രകടിപ്പിക്കുന്നതില്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് താക്കറെ പറഞ്ഞു.
ALSO READ: മധുര ചെങ്കൊടി: സിപിഐഎം പാർട്ടി കോൺഗ്രസിന് നാളെ പതാക ഉയരും
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മറാഠി ഭാഷ നിര്‍ബന്ധമാക്കണമെന്ന പാര്‍ട്ടിയുടെ നിലപാട് താക്കറെ ആവര്‍ത്തിച്ചു. മുംബൈയില്‍ ജീവിക്കുകയും മറാത്തിയോട് അനാദരവ് കാട്ടുകയും ചെയ്താല്‍ അംഗീകരിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു. മതത്തിന്റെ പേരില്‍ നദികള്‍ മലിനമാക്കുന്നതിനെയും താക്കറെ വിമര്‍ശിച്ചു. ഗംഗാ ശുദ്ധീകരണത്തിനായി 33,000 കോടിരൂപ ചെലവഴിച്ചു. അത് ഇപ്പോഴും തുടരുകയാണ്. നമ്മള്‍ സ്വയം പരിഷ്‌കരിക്കേണ്ടതല്ലേയെന്നാണ് താക്കറെ ചോദിക്കുന്നത്
കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതിനിടെ അടുത്തിടെ വായ്പ്പ എഴുതിത്തള്ളാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെയും താക്കറെ വിമര്‍ശിച്ചു. ശിവാജി പാര്‍ക്കില്‍ പാര്‍ട്ടിയുടെ വാര്‍ഷിക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ് താക്കറെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here