
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) മേധാവി രാജ് താക്കറെയും ശിവസേന (യു ബി ടി) മേധാവി ഉദ്ധവ് താക്കറെയും വീണ്ടും ഒന്നിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയില്‍ സന്തോഷം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി മറാത്തി ജനതയുടെ താത്പര്യങ്ങള്‍ക്കായി അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിക്കാനുള്ള സന്നദ്ധത താക്കറെ കസിന്‍സ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്നാവിസിന്റെ പ്രതികരണം.
‘രണ്ട് പേരും ഒന്നിച്ചാല്‍ ഞങ്ങള്‍ സന്തോഷിക്കും. കാരണം ആളുകള്‍ അഭിപ്രായവ്യത്യാസം പരിഹരിക്കുന്നത് നല്ല കാര്യമാണ്. ഇതിനെക്കുറിച്ച് എനിക്ക് മറ്റെന്താണ് പറയാന്‍ കഴിയുക?’- ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. രാജ് താക്കറെയുടെ ഐക്യ സന്ദേശത്തിന് മറുപടിയായാണ്, മഹാരാഷ്ട്രയുടെ നന്മയ്ക്കായി ചെറിയ വ്യത്യാസങ്ങള്‍ മാറ്റിവെക്കാന്‍ തയ്യാറാണെന്നും ബന്ധുക്കള്‍ തമ്മിലുള്ള എല്ലാ വഴക്കുകളും അവസാനിപ്പിച്ചതായും ഉദ്ധവ് താക്കറെ പ്രതികരിച്ചത്.
Read Also: ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം; സംഭവം ഗുജറാത്തിൽ
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് താക്കറെമാരുടെ നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here