
ഡെത്ത് സ്ട്രാന്‍ഡിംഗ് 2: ഓണ്‍ ദി ബീച്ച് എന്ന ലോകപ്രശസ്ത ജാപ്പനീസ് വീഡിയോ ഗെയിമില്‍ പ്രത്യക്ഷപ്പെട്ട് സംവിധായകന്‍ എസ്എസ് രാജമൗലി. ഹിഡിയോ കോജിമയാണ് വിഡിയോ ഗെയിം ഒരുക്കുന്നത്. രാജമൗലിയോടൊപ്പം കാമിയോ വേഷത്തില്‍ അദ്ദേഹത്തിന്റെ മകനും ലൈന്‍ പ്രൊഡ്യൂസറുമായ എസ് എസ് കാര്‍ത്തികേയയും അഭിനയിക്കുന്നുണ്ട്.
ഹോളിവുഡ് അഭിനേതാക്കളായ നോര്‍മല്‍ റീഡസ്, എല്‍ ഫാനിംഗ്, ലിയ സൈഡോക്‌സ് എന്നിവരും ഈ വീഡിയോ ഗെയിമില്‍ അഭിനയിച്ചിട്ടുണ്ട്. ജാപ്പനീസ് ക്രിയേറ്ററുടെ വീഡിയോ ഗെയിമില്‍ രാജമൗലിയെ കണ്ടതോടെ ആരാധകര്‍ ഒന്നടങ്കം ആഹ്ലാദത്തിലാണ്. ഗ്ലോബല്‍ ഐക്കണ്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് രാജമൗലിയുടെ ഡെത്ത് സ്ട്രാന്‍ഡിഗിലെ ചിത്രങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചു.
ALSO READ |
വിഡിയോ ഗെയിമുകളുടെ കഥപറച്ചിലിനും ഫ്രെയിമുകളിലെ ദൃശ്യമനോഹാരിതക്കും പേരുകേട്ട ക്രിയേറ്റര്‍മാരില്‍ ഒരാളാണ് ഹിഡിയോ കോജിമ. ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രം പുറത്തിറങ്ങിയ സമയത്ത് രാജമൗലി കോജിമയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചിരുന്നു.
ഡെത്ത് സ്ട്രാന്‍ഡിംദ് 2: ഓണ്‍ ദി ബീച്ചിന്റെ ലോഞ്ചിന് മുന്നോടിയായി കുറച്ച് ആരാധകര്‍ക്ക് ഏര്‍ലി ആക്‌സസ് ലഭിച്ചിട്ടുണ്ട്.രാജമൗലിയെ ദി അഡ്വഞ്ചറര്‍ ആയും കാര്‍ത്തികേയയെ യഥാക്രമം ദി അഡ്വഞ്ചററുടെ മകനായുമാണ് കണ്ടെത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here